അടിമാലി: അടിമാലിയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.അടിമാലിയിൽ ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യാ ശാഖക്ക് മുമ്പിലും ബി എസ് എൻ എൽ ഓഫീസിന് മുമ്പിലും സമരം നടന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖക്ക് മുമ്പിൽ നടന്ന സമരം സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേന്ദ്രസർക്കാർ ലക്ഷദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കെ കെ ജയചന്ദ്രൻ കുറ്റപ്പെടുത്തി.അടിമാലി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരപരിപാടികളിൽ വിനു സ്‌കറിയ, പി കെ സജീവ്, പി കെ ഇബ്രാഹിം, എൻ എ ബേബി, ജെസ്റ്റിൻ കുളങ്ങര, എം കമറുദ്ദീൻ, റ്റി കെ സുധേഷ്‌കുമാർ, മാത്യു ഫിലിപ്പ്, ബോസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.