ചങ്ങനാശേരി : കൊവിഡിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സി.പി.എം പായിപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 പച്ചക്കറി കിറ്റുകൾ നൽകി. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി ഉണ്ണിക്കുകുട്ടൻ, പഞ്ചായത്ത് മെമ്പർ എബി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.