കട്ടപ്പന: ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂലെ എസ്.പി.സി. യൂണിറ്റും കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് സമാഹരിച്ച ഭക്ഷ്യകിറ്റുകൾ ഏലപ്പാറ തോട്ടം ലയങ്ങളിൽ വിതരണം ചെയ്തു. കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകരെ പ്രതിനിധീകരിച്ച് സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. സജി, കട്ടപ്പന സി.ഐ. ബി. ജയന് കിറ്റുകൾ കൈമാറി. ലോക്ക്ഡൗൺ ആരംഭിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. സി.പി.എം. ലോക്കൽ സെക്രട്ടറി കെ.എൻ. വിനീഷ്‌കുമാർ, എസ്. വിപിൻ, നജീം മുഹമ്മദ്, സച്ചിൻ വി.സി, എ.കെ. സുലൈമാൻ, സ്‌കൂളിലെ എസ്.പി.സിയുടെ ചുമതലയുള്ള അദ്ധ്യാപകൻ ഫൈസൽ എ.എം. തുടങ്ങിയവരുടെ നേതൃത്വത്തിൽ ലയങ്ങളിൽ കുട്ടികളുടെ വീട്ടിലെത്തി കിറ്റുകൾ കൈമാറി.