കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് പരിസ്ഥിതി ദിനത്തിൽ 2000 വൃക്ഷതൈകൾ നടും. യൂണിയൻ ആസ്ഥാനത്തും 38 ശാഖ ആഫീസുകളുടെയും ഗുരുദേവ ക്ഷേത്രങ്ങളുടെയും പരിസരങ്ങളിലും അംഗങ്ങളുടെ വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും തൈകൾ നട്ട് പ്രവർത്തകർ പങ്കാളികളാകും. രാവിലെ 10ന് മലനാട് യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന യൂണിയൻ തല പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യൂണിയൻ കൗൺസിലർ അനീഷ് ആലടി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂണിയൻ സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പങ്കെടുക്കും. യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സുബീഷ് ശാന്തി, ബിനീഷ് കെ.പി, സജീഷ് കുമാർ, വിഷ്ണു കാവനാൽ, അമൽ തൊപ്പിപ്പാള, അരവിന്ദ് കൂട്ടർ, അരുൺ നെടുമ്പള്ളി, അനീഷ് രാഘവൻ, മനോജ് എം.പി, ഹരീഷ് കുമാർ, വിശാഖ് കെ.എം, അരുൺകുമാർ, അഖിൽ, അശോകൻ കാരവേലിൽ എന്നിവർ വിവിധ ശാഖകളിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണങ്ങൾക്ക് നേതൃത്വം നൽകും.