മുണ്ടക്കയം: ചെളിക്കുഴിയിൽ ഡെങ്കിബാധിത പ്രദേശങ്ങളിൽ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവത്തനങ്ങൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ യോഗം ഉദ്ഘാടനം ചെയ്തു. വാർഡിലെ മുഴുവൻ വീടുകളിൽ ഉൾപ്പെടെ അണുനശീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗം സി.വി അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു വാസു, ജൂനിയർ ഹെൽത്ത് സജി, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, എന്നിവർ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.