അടിമാലി: അടിമാലി ബ്ലോക്ക് റീട്ടെയിൽ വ്യാപാരി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ആഫീസ് കല്ലാര്‍കുട്ടി റോഡില്‍ അര്‍ബന്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കണ്ണാട്ട് ബില്‍ഡിംഗിൽ കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. രാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ ഇബ്രാഹിം ഇഞ്ചക്കുടി, ടി.കെ. ഷാജി, എം. കമറുദ്ദീന്‍, എം.എ. പോള്‍, സി.ഡി. ഷാജി, സുധേഷ് കുമാര്‍, ഗ്രേസി പൗലോസ്, നിര്‍മ്മല സാബു, ഹൊ. സെക്രട്ടറി എം.കെ. രത്‌നന്‍ എന്നിവര്‍ സംസാരിച്ചു. ഗോപി ചെറുകുന്നേല്‍ ആദ്യ ഡിപ്പോസിറ്റ് നടത്തി. ചടങ്ങില്‍ കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്ത കെ.വി. ശശിയെ ആദരിച്ചു.