ചങ്ങനാശേരി: നഗരസഭാ രണ്ടാം വാർഡിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർഡ്തല ഹെൽപ്പ് ഡെസ്‌ക്കിലേക്ക് വാഹന സൗകര്യങ്ങൾക്കും മരുന്നിനും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എത് സമയത്തും വിളിക്കാം. കൊവിഡ് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് നിർവഹിച്ചു. വാർഡ് കൗൺസിലറും ജഗ്രതാസമതി ചെയർമാനുമായ റെജി കേളമ്മാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ നിർദ്ധന കുടുബങ്ങൾക്കും കൊവിഡ് ബാധിതർക്കും പോഷകാഹരങ്ങളും, പച്ചക്കറി ,പലവ്യഞ്ജന ,ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. ഫോൺ:9447421277