അടിമാലി: ചന്ദ്രിക ദിനപത്രത്തിന്റെ റിപ്പോർട്ടർ മത്തായി തോമസിന്റെ നിര്യാണത്തിൽ അടിമാലിയിലെ മാദ്ധ്യമപ്രവർത്തകർ അനുശോചിച്ചു. സത്യൻ അടിമാലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, റോയി കെ. പൗലോസ്, എം. കമറുദ്ദീൻ, വിനു സ്‌കറിയ, കെ.എസ്. അരുൺ, അനസ് ഇബ്രാഹിം, ഡയസ് പുല്ലൻ, വിവിധ മാധ്യമ പ്രതിനിധികൾ എന്നിവർ മത്തായി തോമസിനെ അനുസ്മരിച്ചു. എവർക്കും മത്തായിയുടെ സ്‌നേഹവാത്സല്യമായ ഇടപെടലുകളികളെക്കുറിച്ച് കണ്ണു നിറയ്ക്കുന്ന ഓർമ്മകളാണ് സ്മരിക്കാനുണ്ടായിരുന്നത്. അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകനെക്കുറിച്ച് പറഞ്ഞപ്പോൾ പലരും അറിയാതെ വിതുമ്പിപ്പോയി. നാടിനും വേണ്ടപ്പെട്ടവർക്കും ഒരു പിടി മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച് മത്തായി തോമസ് യാത്രയായി.