മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ദൈവദശക ആലാപന മത്സരമായ നിവേദ്യം 2021 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഓൺലൈൻ പ്രാർത്ഥനാ മത്സരത്തിൽ ഹൈറേഞ്ച് യൂണിയന്റെ പരിധിയിൽ വരുന്ന 5 വയസ് പ്രായമുള്ള കുട്ടികൾ മുതൽ സീനിയർ തലം വരെ ഉള്ളവർക്കു പങ്കെടുക്കാം.

കിഡ്‌സ് വിഭാഗത്തിൽ 5 വയസുമുതൽ 7 വയസ് വരെയുള്ളവർക്കും, സബ് ജൂനിയർ വിഭാഗത്തിൽ 8 വയസ് മുതൽ 10 വയസ് വരെയുള്ളവർക്കും, ജൂനിയർ വിഭാഗത്തിൽ 11 വയസ് മുതൽ 16 വയസ് വരെയുള്ളവർക്കും, സീനിയർ വിഭാഗത്തിൽ 17 വയസു മുതലുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഹൈറേഞ്ച് യൂണിയൻ പരിധിയിൽ ഉള്ള ശാഖാ അംഗങ്ങൾ ആയിരിക്കണം. ദൈവദശക ആലാപനം മൊബൈലിൽ പകർത്തി വാട്‌സ്ആപ്പ് മുഖേന നൽകണം. രജിസ്‌ട്രേഷന് ശേഷം വാട്‌സ്ആപ്പ് നമ്പർ നൽകും. രജിസ്‌ട്രേഷൻ അവസാനിച്ചു കഴിഞ്ഞു മത്സരാർത്ഥികൾക്ക് ചെസ്റ്റ് നമ്പർ നൽകും. ചെസ്റ്റ് നമ്പർ എഴുതി പ്രദർശിപ്പിച്ചുകൊണ്ട് വേണം ദൈവദശകം ആലപിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക എം.വി ശ്രീകാന്ത് (ചെയർമാൻ യൂത്ത് മൂവ്‌മെന്റ്) 9895187221, വിനോദ് പാലപ്ര (കൺവീനർ, യൂത്ത്മൂവ്‌മെന്റ്) 81290 97488.