vacine

കോട്ടയം : ജില്ലയിൽ ഇന്ന് 71 കേന്ദ്രങ്ങളിൽ 45 വയസിന് മുകളിലുള്ളവർക്കായി കൊവിഡ് വാക്‌സിനേഷൻ നടക്കും. 66 കേന്ദ്രങ്ങളിൽ കൊവിഷീൽഡും അഞ്ചിടത്ത് കൊവാക്‌സിനുമാണ് നൽകുക. കൊവിഷീൽഡ് വാക്‌സിൻ 90 ശതമാനം ആദ്യ ഡോസുകാർക്കും പത്തു ശതമാനം രണ്ടാം ഡോസുകാർക്കുമാണ് നൽകുക. കൊവാക്‌സിൻ കുത്തിവയ്പ്പ് രണ്ടാം ഡോസുകാർക്കു മാത്രമാണ്. കൊവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്കും കോവാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർക്കും രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് വാക്‌സിനേഷൻ. www.cowin.gov.in എന്ന പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്ക് മാത്രമാണ് വാക്‌സിൻ നൽകുക.

ജില്ലയിൽ 636പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ 636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 633പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേർരോഗബാധിതരായി. പുതിയതായി 5102 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ്‌പോസിറ്റിവിറ്റി 12.46 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 297 പുരുഷൻമാരും 252 സ്ത്രീകളും 87 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 90പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 983പേർരോഗമുക്തരായി. 7026പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38358പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം: 74, കാഞ്ഞിരപ്പള്ളി: 50, ഏറ്റുമാനൂർ: 38, കരൂർ: 26, മുണ്ടക്കയം: 25, അതിരമ്പുഴ 24 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ കണക്ക്.