പാലാ:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്ത്തല വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം പ്രസിഡന്റ് രൺജിത് ജി.നിർവഹിക്കും. കടപ്പാട്ടൂർ ബൈപാസ് പാതയോരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാജു അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് സെക്രട്ടറി രേണുകാദേവി അമ്മാൾ, ഓവർസിയർ സുഷമകുമാരി, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുക്കും.ജനകീയ ശുചീകരണ പ്രവർത്തനങ്ങളിൽ യുവജന സംഘടനകൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, രാഷ്ട്രീയ തൊഴിലാളിവ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, അങ്കണവാടി ആശാ വർക്കർമാർ,ഓട്ടോടാക്‌സി തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കുചേരും.