ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജിന്റെ രജതജൂബിലി പ്രമാണിച്ച് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ സ്മരണയ്ക്കായി പത്തുലക്ഷത്തിഎൺപത്തിനായിരം രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. കോളേജിന് ലഭിച്ച ആദ്യത്തെ കോഴ്‌സായ ബി.എസ്.സി മാത്തമാറ്റിക്‌സിന് ഈ വർഷം ചേരുന്ന 60 വിദ്യാർത്ഥികൾക്കാണ് 18000 രൂപ വച്ചുള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നത്. കമ്പ്യൂട്ടർ കോംപ്ലിമെന്ററിയായുള്ള ഈ
അപൂർവ ബിരുദം ജോലി സാധ്യത ഏറെയുള്ളതാണ്. എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. എം.ബി.എ,എം.എസ്.ഡബ്ല്യൂ ഉൾപ്പെടെ ഉപരിപഠനത്തിന് ഈ കോഴ്‌സ് സഹായകരമാകുമെന്ന് പ്രിൻസിപ്പൽ ഫാ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പറഞ്ഞു. ഫോൺ: 9447776741