വൈക്കം : എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിൽപ്പെടുത്തി വൈക്കം യൂണിയനും 54 ശാഖകളും സംയുക്തമായി പതിനെണ്ണായിരം കുടുംബങ്ങൾക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യകിറ്റുകൾ നൽകും.90 ലക്ഷം രൂപയാണ് ചെലവ്.വിതരണത്തിനുള്ള കിറ്റുകൾ ശാഖാ ഭാരവാഹികൾ തയാറാക്കി അതാത് ശാഖയിലെ കുടുംബങ്ങളിൽ നേരിട്ടെത്തിക്കണം.
ശാഖകൾക്ക് യൂണിയൻ നൽകുന്ന തുകയുടെ വിതരണം യൂണിയൻ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് ശാഖ സെക്രട്ടറി കെ.ഡി ഉണ്ണിയും,ഉദയനാപുരം ശാഖ വൈസ് പ്രസിഡന്റ് മനോജും തുക ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി എൻ.പി സെൻ,യോഗം ഡയറക്ടർ ബോഡ് അംഗം പി.പി സന്തോഷ്,യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി വിവേക്, എസ് ജയൻ,പി.സജീവ് എന്നിവർ പങ്കെടുത്തു.