വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം120ാം നമ്പർ തലയാഴം ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ 300 ഭവനങ്ങളിലും അരിയും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി ബിനീഷ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. ആക്ടിംഗ് സെക്രട്ടറി വി.ഡി സന്തോഷ്,യൂണിയൻ കമ്മറ്റിയംഗം എസ്.കെ സജി എന്നിവർ പങ്കെടുത്തു. വനിതാസംഘം പ്രവർത്തകരുടെ നേതൃത്വത്തിലാണ് അരിയും ഭക്ഷ്യധാന്യകിറ്റഉകളും എത്തിച്ചത്.