ചങ്ങനാശേരി: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി ജില്ലാ കമ്മിറ്റി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരം നടക്കും. പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ ഉൾക്കൊള്ളുന്ന ജലച്ചായചിത്രങ്ങൾ എ ഫോർ വലിപ്പത്തിൽ വരച്ച് 9447200569 എന്ന വാട്‌സ്ആപ്പ് നമ്പറിൽ 10 നകം അയച്ചുനൽകണം. വിജയികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബു ടി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, സംസ്‌കാരവേദി ഡോ.വർഗീസ് പേരയിൽ, ഡോ.ബിബിൻ കെ. ജെയിംസ്, അഡ്വ.വി.ജി സുരേഷ്ബാബു, ഡോ.എ.കെ അപ്പുക്കുട്ടൻ, പയസ് കുര്യൻ, ജെയ്‌സൺ ജോസഫ് ചേർപ്പുങ്കൽ, പ്രൊഫ.മാത്യൂസ് തളിയത്ത്, മുണ്ടക്കയം ജയേഷ്, ടോം കണയങ്കവയൽ, എൽബി കടുത്തുരുത്തി എന്നിവർ പങ്കെടുത്തു.