വൈക്കം: എസ്.എൻ.ഡി.പി യോഗം യുത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാഘോഷം നടന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് 127ാം നമ്പർ പടിഞ്ഞാറെക്കര ശാഖാ പ്രസിഡന്റ് രാമചന്ദ്രന് ഫല വൃഷം നല്കി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ സെൻ, യുത്ത്മുവ്‌മെന്റ് ജോയിന്റ് സെക്രട്ടറി ബിനിഷ് ,സുനിൽ നടുവിലെ, സുമേഷ്, മോഹിത്ത്,പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.