kk

കോട്ടയം: ജില്ലയില്‍ 40 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് ഇന്ന് 17 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്ക് മാത്രമാണ് കുത്തിവെപ്പ് ലഭിക്കുക. വിതരണ കേന്ദ്രങ്ങൾ: അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, ചങ്ങനാശേരി ജനറല്‍ ആശുപത്രി, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹികാ രോഗ്യ കേന്ദ്രം, ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, പള്ളിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം, പാമ്പാടി താലൂക്ക് ആശുപത്രി, പൈക സാമൂഹികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം.