ചങ്ങനാശേരി: യൂത്ത് കോൺഗ്രസ്-കെ.എസ്.യു സംയുക്തമായിട്ട് നടത്തുന്ന ഹരിതസമൃദ്ധി 2021 പദ്ധതിയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കൺവീനർ സോബിച്ചൻ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ പി.എൻ നൗഷാദ്, എം.എച്ച് ഹനീഫാ, റിജു ഇബ്രാഹീം, ശ്യാം സാംസൺ, എം.എ സജാദ്,എബിൻ ആന്റണി തുണ്ടിയിൽ, മെൽബിൻ മാത്യു, ജേക്കബ് കരിയാടിപറമ്പിൽ, സോജി മാത്യു, ഷെയ്ൻ പോൾസൺ എന്നിവർ പങ്കെടുത്തു.