കുമരകം : ജലാശയങ്ങളുടെ കാവൽക്കാരനായി ലോക ശ്രദ്ധനേടിയ, ജന്മനാ കാലുകൾക്ക് ചലന ശേഷിയില്ലാത്ത എൻ.എസ് രാജപ്പൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി വൃക്ഷ തൈകൾ നട്ടു. മരങ്ങൾ തണൽ നൽകുകയും ഫലം തരികയും മാത്രമല്ല പരിസ്ഥിതി സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും രാജപ്പൻ പറഞ്ഞു. ആർപ്പുക്കര പഞ്ചായത്തിന്റേയും ഹൗസ് ബോട്ട് ഓണേഴ്സസ് അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കായലിന്റെ കാവലാൾ. ഓടി നടക്കാൻ ആവതുണ്ടായിരുന്നെങ്കിൽ ജലാശയങ്ങളിെലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമല്ല കരയിലുള്ളവയും ശേഖരിക്കുമായിരുന്നെന്ന് രാജപ്പൻ പറഞ്ഞു. ഹൗസ് ബോട്ട് ഓേണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷനോജ് ഇന്ദ്രപ്രസ്ഥം തെെകൾ നൽകി. അതിരമ്പുഴ ഹെൽത്ത് ഇൻസ്പെക്ടർ അനുപ് , ബ്ലോക്ക് പബായത്ത് അംഗം കെ വി.രതീഷ് , പബായത്ത് മെമ്പർ മഞ്‌ജു ഷിജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.