പാലാ: ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് നാടെങ്ങും പരിസ്ഥിതി ദിനാചരണ പരിപാടികളും വൃക്ഷം നടീലും ശുചീകരണ പരിപാടികളും നടന്നു.

രാമപുരം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാവിൻതൈ നട്ട് പരിസ്ഥിതിദിനാചരണം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, സർക്കിൾ ഇൻസ്‌പെക്ടർ കെ.അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മനോജ് ചീങ്കല്ലേൽ, സൗമ്യ സേവ്യർ, റോബി ഊടുപുഴ, ജിമ്മി ജോസഫ്, എം.പി കൃഷ്ണൻനായർ, എസ്.ഐ ഡിനി തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു മുനിസിപ്പൽ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ വിതരണം മാണി സി.കാപ്പൻ നിർവഹിച്ചു.

മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, കൗൺസിലർ ജിമ്മി ജോസഫ്, കൃഷി ഓഫീസർ കമറുദ്ദീൻ എൻ.ഐ , കൃഷി അസി.ഡയറക്ടർ ബിന്ദു കെ.കെ, ഷൈനി വി.എസ് തുടങ്ങിയവർ പങ്കെടുത്തു. പേര, ഫാഷൻഫ്രൂട്ട്, പ്ലാവ് തുടങ്ങിയവ വിതരണം ചെയ്തു.