പാലാ: സ്ഥാപനാങ്കണങ്ങളും പുരയിടങ്ങളും ഫലവൃക്ഷങ്ങളാൽ സമൃദ്ധമായി വീടും നാടും ഭക്ഷ്യ സ്വയം പര്യാപ്തയ്ക്കും കാർഷിക സംസ്‌കാരത്തിനും അനുരൂപമാകണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഫലവൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ.മുരിക്കൻ. പാലാ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. പാലാ ജനമൈത്രി പൊലീസ് ഓഫീസർ കെ.വി ഷാജി, പി.ആർ.ഒ ജോ ബെൻ ജോർജ് എന്നിവർ പാലാ പൊലീസ് സ്റ്റേഷൻ പരിസരത്ത് നട്ടുവളർത്തുവാനുള്ള ഫലവൃക്ഷ തൈകൾ ഏറ്റുവാങ്ങി. പി.എസ്.ഡബ്‌ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ഡാന്റീസ് കൂനാനിക്കൽ, ഷിബു തെക്കേമറ്റം, സന്മനസ് ജോർജ്, പി.വി.ജോർജ് പുരയിടം, ബ്രദർ.ജിബിൻ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാലാ ഡിവൈ.എസ്.പി ഓഫീസ്, സർക്കിൾ ഇൻസ്പക്ടർ ഓഫീസ്, പാലാ സബ് ജയിൽ തുടങ്ങി വിവിധ ഓഫീസ് അങ്കണങ്ങളിലേക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.