കുമരകം: ലോകപരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, പരിസ്ഥിതി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. "ഇക്കോസിസ്റ്റം റിസ്റ്റോറേഷൻ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ വെബിനാർ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.പി സുധീർ, വിഷയ വിദഗ്ദ്ധനായ കേരള ബയോഡൈവേഴ്സിറ്റി ബോർഡിലെ ഡോ. കെ വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രകൃതി സംരക്ഷകനായ രാജപ്പനെ കോളേജിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ അരുൺ കെ.ശശീന്ദ്രൻ, അരവിന്ദ് സുകുമാരൻ, റീനമോൾ, പവിത്ര മധു, ശരത് എന്നിവർ പങ്കെടുത്തു.