കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ 46ാം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 500 ഓളം കുടുംബങ്ങൾക്ക് സഹായം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. നഗരസഭ അംഗത്തിന്റെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു. കിറ്റുകൾ വാർഡ് അംഗം സി.ജി രഞ്ജിത്തിന് കൈമാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങുകളുടെ ഭാഗമായി പരിസ്ഥിതി ദിനാചരണവും നടത്തി. സി.പി.എം നേതാവ് സി.എൻ സത്യനേശനും കെ.കെ ഫിലിപ്പ് കുട്ടിയും ചേർന്ന് പള്ളി അങ്കണത്തിൽ വൃക്ഷത്തെ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി എൻ പ്രതീഷ് , അൻസാരി പത്തനാട് , വേണുഗോപാലൻ നായർ കറുകച്ചാൽ, ഗിരീഷ് മത്തായി ,എ.എസ് പ്രമി,കെ.എസ് അനീഷ, ലോക്കൽ കമ്മിറ്റി അംഗം എം.പി പ്രതീഷ്, സി.എസ് സനീഷ് , ബ്രാഞ്ച് സെക്രട്ടറി അജയ് സത്യൻ എന്നിവർ പങ്കെടുത്തു.