എരുമേലി :എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് എരുമേലി യൂണിയന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു.യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ, കൺവീനർ റജിമോൻ പൊടിപാറ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വിവിധ ശാഖാ യൂണിറ്റ് ഭാരവാഹികൾ, സൈബർസേന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. എരുമേലി യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് ,കൺവീനർ എം.വി അജിത്ത് കുമാർ, യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വീട്ടുവളപ്പുകളിലും പൊതുസ്ഥലങ്ങളിലും വ്യക്ഷത്തൈകൾ നട്ടു.