പള്ളുരുത്തി: ഡോൺ ബോസ്ക്കോ വിദ്യാർത്ഥിയും ഇടുക്കി കയത്തുങ്കൽ സജി - ആൻസി ദമ്പതികളുടെ മകനുമായ സജിൻ (16) നെ കാണാതായി പള്ളുരുത്തി പൊലീസിൽ പരാതി ലഭിച്ചു. വ്യാഴാഴ്ച രാത്രി മുതലാണ് കാണാതായതെന്ന് ഡോൺബോസ്കോ അധികാരികളുടെ പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചു. ഒരു വർഷമായി സജിൻ ഇവിടത്തെ താമസക്കാരനാണ്.