biju-madhavan
എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ തല പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് ബിജു മാധവൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: മരതൈകൾ നട്ടും ശുചീകരണം നടത്തിയും നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ പാലിച്ച് ആളുകൾ പങ്കെടുത്തു. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 2000 മരത്തൈകൾ നട്ടു. യൂണിയൻ ആസ്ഥാനത്തും 38 ശാഖകളിലും ക്ഷേത്രങ്ങളുടെ പരിസരത്തും അംഗങ്ങളുടെ വീട്ടുവളപ്പിലും തൈകൾ നട്ട് ദിനാചരണത്തിൽ പങ്കാളികളായി. യൂണിയൻ തല പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എസോമൻ, കൗൺസിലർ അനീഷ് ആലടി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ സുബീഷ് ശാന്തി, ബിനീഷ് കെ.പി, സജീഷ് കുമാർ, വിഷ്ണു കാവനാൽ, അമൽ തൊപ്പിപ്പാള, അരവിന്ദ് കൂട്ടർ, അരുൺ നെടുമ്പള്ളി, അനീഷ് രാഘവൻ, മനോജ് എം.പി, ഹരീഷ് കുമാർ, വിശാഖ് കെ.എം, അരുൺകുമാർ, അഖിൽ, അശോകൻ കാരുവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിലെ പരിസ്ഥിതി ദിനാചരണം ഇടുക്കി ഡിവിഷൻ സോഷ്യൽ ഫോറസ്റ്റ്ട്രി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ പി.കെ. വിപിൻദാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 'നട്ടാൽ പോരാ, തിരിഞ്ഞു നോക്കണം' എന്ന ആശയം മുൻനിർത്തി മുൻ വർഷങ്ങളിൽ നട്ട മരത്തിന്റെ സംരക്ഷണം ഉറപ്പാക്കി. പ്രിൻസിപ്പൽ അനീഷ് കെ.എസ്, പരിസ്ഥിതി ക്ലബ് ഇൻ ചാർജ് ആതിര സി.നായർ എന്നിവർ നേതൃത്വം നൽകി.
പാമ്പാടുംപാറ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് സ്‌കൂൾ ഗ്രൗണ്ടിൽ മരതൈ നട്ട് വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബിച്ചൻ ചിന്താർമണി, പഞ്ചായത്ത് അംഗങ്ങളായ ജോസ് തെക്കേക്കുറ്റ്, സി.വി. ആനന്ദ്, പി.ടി. ഷിഹാബ്, സുന്ദരപാണ്ടി, ജോയ്മ്മ എബ്രഹാം, സ്‌കൂൾ ഹെഡ്മാസ്റ്റർ മുരുകൻ, കൃഷി ഓഫീസർ ബോൺസി, സി.ഡി.എസ്. ചെയർപേഴ്‌സൺ ഷൈജ സണ്ണി, അംഗൻവാടി അദ്ധ്യാപിക ഷേർലി ബാബു എന്നിവർ പങ്കെടുത്തു.
കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ തൈകൾ വിതരണം പ്രസിഡന്റ് കെ.സി. ബിജു നിർവഹിച്ചു. സെക്രട്ടറി സെലിൻ ആഗസ്തി, ശാഖ മാനേജർ പി.ഡി. രജുകുമാർ, കർഷക സംഘം മുൻ ഏരിയ സെക്രട്ടറി ടി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.