അടിമാലി.ലോക പരിസ്ഥിതി ദിനത്തിൽ അടിമാലി യൂണിയന്റെയും യൂത്ത് മൂവ്‌മെന്റ്‌ന്റെയും നേതൃത്വത്തിൽ യൂണിയനിലെ ശാഖ യോഗങ്ങൾ വഴി ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.. യൂണിയൻ തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയുടെ നേതൃത്വത്തിൽ നടന്നു .യൂണിയൻ സെക്രട്ടറി കെ .ജയൻ,യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലർ സന്തോഷ് മാധവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ് കിഷോർ, അടിമാലി ശാഖ യോഗം ചെയർമാൻ റെജി കുമാർ, കൺവീനർ വിദ്യാധരൻ, സൈബർ സേന യൂണിയൻ കൗൺസിലർ സുധി മാതാളി പാറഎന്നിവർ പങ്കെടുത്തു.