എലിക്കുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലാ-പൊൻകുന്നം റോഡിന്റെ ഇരുവശങ്ങളും കളകളും പ്ലാസ്റ്റിക്കുകളും മാറ്റി സൗന്ദര്യവത്ക്കരിച്ചു. ഗ്രീൻ എലിക്കുളം ക്ലീൻ എലിക്കുളം പദ്ധതിയിൽ പഞ്ചായത്തിലെ 16 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധസേന പ്രവർത്തകർ, വായനശാലകൾ, മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവർ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, അംഗങ്ങളായ സിനിമോൾ ജോയ്, മാത്യൂസ് പെരുമനങ്ങാട്, ജിമ്മിച്ചൻ ഈറ്റത്തോട്, ഷേർളി അന്ത്യാങ്കളം, സൂര്യമോൾ, ദീപശ്രീജേഷ്,
എം.ആർ സരീഷ് കുമാർ, സിനിമോൾ, നിർമ്മല ചന്ദ്രൻ ,അഖിൽ അപ്പുക്കുട്ടൻ, എന്നിവർ വിവിധ മേഖലകളിൽ പങ്കാളികളായി. മുന്നൂറോളം പേർ ശുചീകരണത്തിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ്‌കുമാർ സ്ഥലത്തെത്തി സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായവരെ അനുമോദിച്ചു.