കുറിച്ചി:ഭൂമിയുടെ ഉടമസ്ഥർ മനുഷ്യർ മാത്രമാണെന്നുള്ള അഹംഭാവം വെടിയണമെന്ന് അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പറഞ്ഞു. കുറിച്ചി കെ.എൻ.എം.പബ്ലിക് ലൈബ്രറി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ തണൽ നടു പഴം തരും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർദ്ദേശാനുസരണം കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുറിച്ചി അദ്വൈതവിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ നാടൻ പഴവർഗത്തോട്ടം നിർമ്മിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. നാടൻപഴവർഗ തൈകൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ടി.ബിന്ദു ഏറ്റുവാങ്ങി. യോഗത്തിൽ ലൈബ്രറി സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ, സുജാത ബിജു, ടി.എസ് സാബു, കെ.എം.സഹദേവൻ, വിഷ്ണു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.