അയ്മനം: കോട്ടയത്തും പാലക്കാട്ടും സഹകരണമേഖലയിൽ മോഡേൺ റൈസ് മില്ലുകൾ സ്ഥാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അയ്മനം പഞ്ചായത്ത് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . പഞ്ചായത്ത് നല്കുന്ന മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കുള്ള തുക പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയും, അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് നൽകിയ തുക ബാങ്ക് പ്രസിഡന്റ് കെ കെ ഭാനുവും മന്ത്രിക്ക് കൈമാറി. വൃക്ഷത്തൈ വിതരണോദ്ഘാടനവും ലാപ്ടോപ്പ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു , ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കെ.കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി രതീഷ്, പഞ്ചായത്ത് പ്രസിഡന്റ സബിത പ്രേംജി ., വൈസ് പ്രസിഡന്റ് മനോജ് കരീമഠം, സനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി രാജേഷ്, എന്നിവർ പ്രസംഗിച്ചു..