കറുകച്ചാൽ: മഴയത്ത് നിയന്ത്രണംവിട്ട ബലേറോ തെന്നി മറിഞ്ഞ് യാത്രക്കാരന് പരിക്ക്. കാനം പറപ്പള്ളിതാഴെ വിജയകുമാറിനാണ് (46) പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറിന് ചങ്ങനാശേരി വാഴൂർ റോഡിൽ മാന്തുരുത്തി കവലയ്ക്ക് സമീപമായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ വിജയകുമാറിനെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്ഥലത്ത് ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.