അടിമാലി: കൊവിഡ് കാലത്ത് കരുതലിന്റെ വേറിട്ട പ്രവർത്തനവുമായി സി.പി.ഐ അടിമാലി മണ്ഡലം കമ്മറ്റി .ആയിരം വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ എത്തിച്ച് നൽകുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.മണ്ഡലം കമ്മറ്റിയുടെ കീഴിലെ എട്ട് ലോക്കൽ കമ്മറ്റികളുടെ പരിധിയിൽ വരുന്ന നിർധന കുടുംബങ്ങളിലെ ആയിരം വിദ്യാർത്ഥികളിലേക്ക് നോട്ടു ബുക്കുകൾ എത്തിച്ച് നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി .എ. ഏലിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. .മണ്ഡലം കമ്മറ്റിയിൽ നിന്നും വിവിധ ലോക്കൽ കമ്മറ്റികളിലേക്ക് നോട്ടുബുക്കുകൾ വിതരണത്തിനായി കൈമാറി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് നോട്ടുബുക്കുകൾ നൽകുന്നതിൽ പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ, കെ എം ഷാജി, പി കെ സജീവ്, ഇ എം ഇബ്രാഹിം, എൻ എ ബേബി തുടങ്ങിയവർ പങ്കെടുത്തു.