മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ഏലപ്പാറ റോഡിൽ ക്രൈസ്തവ ദേവാലയത്തിന് സമീപത്തെ സംരക്ഷണഭിത്തി കനത്തമഴയിൽ തകർന്നു. ഇതോടെ 20 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് തകർന്നതുമൂലം ഇപ്പോൾ 50 കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ ഏലപ്പാറയിൽ എത്തുന്നത്. സംരക്ഷണഭിത്തി തകർന്നത് പ്രദേശത്തെ തേയില കർഷകരെയും പ്രതിസന്ധിയിലാക്കി. റോഡ് തകർന്നതുമൂലം ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണവും മുടങ്ങി.