shincy

ന്യൂ​ഡ​ൽ​ഹി​/​ ​കോ​ട്ട​യം​:​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ന​ജ്രാ​നി​ൽ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​മ​ല​യാ​ളി​ ​ന​ഴ്‌​സു​മാ​രാ​യ​ ​ഷി​ൻ​സി​യു​ടെ​യും​ ​അ​ശ്വ​തി​യു​ടെ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​കോ​ൺ​സു​ലേ​റ്റ് ​വേ​ഗ​ത്തി​ലാ​ക്കി​യ​താ​യി​ ​വി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​അ​റി​യി​ച്ചു.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ന​ജ്രാ​നി​ലെ​ ​പ്ര​ധാ​ന​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.

വി.​മു​ര​ളീ​ധ​ര​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ജി​ദ്ദ​യി​ലെ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ഇ​ട​പെ​ട്ട​ത്.​ ​സൗ​ദി​ ​വി​ദേ​ശ​കാ​ര്യ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ജ്രാ​നി​ലെ​ത്തി​യി​ട്ടു​ണ്ട്.
പ​രി​ക്കേ​റ്റ​ ​മ​റ്റ് ​മ​ല​യാ​ളി​ക​ളു​ടെ​ ​ചി​കി​ത്സ​യ​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തു​മെ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​അ​റി​യി​ച്ചു.

ഷിൻസിയുടെ പിതാവ് ഫിലിപ്പുമായും ഭർത്താവ് ബിജോയുമായും മുരളീധരൻ ഫോണിൽ ബന്ധപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ ഷിൻസിയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഫോണിൽ സംസാരിച്ചത്.

കഴിഞ്ഞ ജനുവരി 24നായിരുന്നു ഷിൻസിയുടെയും ബിജോയുടെയും വിവാഹം. പതിനഞ്ച് ദിവസമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. ബഹ്‌റിനിൽ സർക്കാർ സർവീസിൽ നഴ്സായ ബിജോയും സൗദി സർക്കാർ സർവീസിൽ നഴ്സായ ഷിൻസിയും പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങി. ഷിൻസിക്ക് കഴിഞ്ഞ മാസം 29ന് ബഹ്‌റിനിലേക്കുള്ള വിസ ലഭിച്ചെങ്കിലും സൗദിയിലെ ജോലി രാജിവയ്ക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാകാത്തതിനാൽ പോകാനായില്ല. ഈ മാസം 10ന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗദി വിടും മുൻപ് സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം.