പാലാ: പാലായിൽ നിന്നും വിവിധ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺമാന്തോട്ടം ട്രാൻസ്‌പോർട്ട് വകുപ്പു മന്ത്രിയ്ക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനം നൽകി. പല ഡിപ്പോകളും പ്രധാന റൂട്ടുകളിൽ രാവിലെയും വൈകിട്ടും സർവീസുകൾ ക്രമീകരിച്ചിട്ടും പാലാ മേഖലയിൽ സർവീസുകൾ ആരംഭിച്ചിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തലയോലപ്പറമ്പ് ,പിറവം വഴി എറണാകുളം, കൂത്താട്ടുകുളം വഴി മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ, മുണ്ടക്കയം റൂട്ടുകളിൽ സർവ്വീസുകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടു.