വൈക്കം: മൂന്ന് മാസമായി പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ നിറത്തിട്ടും ചോർച്ച പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വൈക്കം നഗരസഭ മൂന്നാം വാർഡിൽ പുളിഞ്ചുവട് ഭാഗത്ത് പ്രീമെട്രിക് ഹോസ്റ്റലിന്റെ തെക്കുഭാഗത്തുള്ള വള്ളക്കടവ് റോഡിലാണ് കുടിവെള്ളം പാഴാകുന്നത്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വെള്ളക്കെട്ട് മൂലം കൊതുക് ശല്യം രൂക്ഷമാണ്. വൈക്കം വാട്ടർ അതോറിട്ടി ഓഫിസ് അധികൃതരെ ബന്ധപ്പെട്ട് കുടിവെള്ള ചോർച്ച ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നഗരസഭാ കൗൺസിലർ ബി.ചന്ദ്രശേഖരൻ ആരോപിച്ചു.
ഫോട്ടോ: പുളിഞ്ചുവട് പ്രീമെട്രിക് ഹോസ്റ്റലിനു സമീപം വള്ളക്കടവ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകിപരക്കുന്നു.