മാന്നാനം: സേവന പ്രവർത്തനരംഗത്ത് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് മന്ത്രി വി.എൻ വാവസൻ പറഞ്ഞു. മാന്നാനം 39ാം നമ്പർ ശാഖയിലെ ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രളയ കാലത്ത് കോട്ടയം യൂണിയൻ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തും, ക്യാമ്പുകൾക്ക് സഹായം നൽകിയും ജനങ്ങൾക്കൊപ്പം നിന്നു. മഹാമാരികാലത്തും അതേ മാതൃകയിൽ പ്രവർത്തനം തുടരുകയാണ്. സാമൂഹ്യ സംഘടനകളുടെ പ്രവർത്തനങ്ങളാണ് കേരളത്തിന്റെ കരുതലിന് കൂടുതൽ കരുത്തുപകരുന്നത്. ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ് എന്നിവരും ശാഖായോഗം ഭാരവാഹികളും പങ്കെടുത്തു.