ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് കളർകോട് മുതൽ ചങ്ങനാശേരി വരെ സന്ദർശനം നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി റവന്യൂ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം അടിയന്തിരമായി തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്ന് മന്ത്രി അറിയിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിൽ ആവണിയിലും പെട്രോൾ പമ്പിനു സമീപവും കലുങ്ക് പൊളിച്ച് മിനി ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആലപ്പുഴ ചങ്ങനാശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും വിവിധ വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ ചർച്ചയിൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങളും അംഗീകരിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. റോഡിൽ ഓടകൾ സ്ഥാപിക്കുന്ന ജോലികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.