പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പ്ലാച്ചേരി-പൊൻകുന്നം റീച്ചിലെ നിർമ്മാണത്തിലെ അപാകതകൾക്കെതിരായ ആക്ഷേപങ്ങളിൽ പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ്‌കുമാർ നിവേദനം നൽകി.
തെക്കേത്തുകവലയിലെ വളവ് സംബന്ധിച്ച പ്രശ്‌നം, സംരക്ഷണ ഭിത്തികൾ ഇടിയുന്നത്,ചെറു റോഡിൽ നിന്നും സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അശാസ്ത്രീയ നിർമ്മാണം തുടങ്ങിയവ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. റോഡിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.