അടിമാലി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അടിമാലി ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലും കഴിയുന്ന ആളുകൾക്ക് പച്ചക്കറി വിതരണം നടത്തി. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. കെ .രാജു അദ്ധ്യക്ഷനായി. അടിമാലി പഞ്ചായത്തിലേ വിവിധ വാർഡുകളിലേക്ക് നാന്നൂറോളം കിറ്റുകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. യൂണിറ്റ് സെക്രട്ടറി ടി. പി ശ്രീനിവാസൻ, ടി കെ കുര്യാക്കോസ്, കെ എൻ ഗോപി, കെ കെ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.