തിരുവാർപ്പ്: പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കുടുംബശ്രീ പ്രവർത്തകൾ,ആശ,അങ്കണവാടി പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വാർഡുകളും പൊതു സ്ഥലങ്ങളും ശുചീകരിച്ചു . പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കി. വീടുകളും ശുചീകരിച്ചു. തിരുവാർപ്പ് യുവാ ക്ലബിന്റെ നേതൃത്വത്തിൽ മീനച്ചിലാറിന്റെ രണ്ട് കൈവഴികൾ വേമ്പനാട്ടു കായലിൽ പതിക്കുന്ന സ്ഥലത്ത് അടിഞ്ഞുകുടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു .ക്ലബ് പ്രസിഡന്റ് ബിനുരാജ് നേതൃത്വം നൽകി.