അയ്മനം: നിർമ്മാണം തീരുംമുമ്പ് ഉദ്ഘാടനം നടത്തിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് പ്രതിപക്ഷം. തറയിൽ അഞ്ച് സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. അഞ്ചേകാൽ കോടി രൂപ ചിലവഴിച്ചു കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ സ്പോർട്സ് കൗൺസിലാണ് നിർമ്മാണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിലാണ് മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫൗണ്ടേഷന്റെയും തറയുടെയും നിർമ്മാണത്തിൽ ഉണ്ടായ സാങ്കേതിക പിഴവിനെ തുടർന്ന് സംഭവിച്ച ബലക്ഷയമാണ് നിർമ്മാണം പൂർത്തിയാക്കുംമുമ്പ് തന്നെ തറയിൽ വിള്ളൽ വീഴാൻ കാരണെമെന്ന് വാർഡ് മെമ്പർ ബിജു മാന്താറ്റിൽ ആരോപിച്ചു. അടിയന്തിരമായി പണി നിർത്തിവെച്ച് വിദഗ്ദസമിതിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.