tarring-materials

അടിമാലി: മഴയും ലോക്ക് ഡൗണും വില്ലനായതോടെ മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ റോഡുകളുടെ നിർമ്മാണ ജോലികൾ താളംതെറ്റി.2018ലെ പ്രളയത്തിൽ തകർന്ന പെരുമൻകുത്ത് ആറാംമൈൽ റോഡിന്റെ ടാറിംഗ് ജോലികൾ ഇനിയും ആരംഭിച്ചിട്ടില്ല.ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടത്തിയെങ്കിലും റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നത് ഗതാഗതം ദുഷ്‌ക്കരമാക്കുകയാണ്.ആനക്കുളം- മാങ്കുളം റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചെങ്കിലും ലോക്ക് ഡൗണും മഴയുമെത്തിയതോടെ പാതിവഴിയിൽ നിന്നു.ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് ജോലികൾ കൂടി നടത്തിയാൽ മാത്രമെ ആനക്കുളത്തേക്കുള്ള യാത്ര സുഗമമാകു.ഏറെ പ്രതീക്ഷയോടെ നിർമ്മാണം ആരംഭിച്ച കല്ലാർ ോമാങ്കുളം റോഡിന്റെ ടാറിംഗ് ജോലികളും പൂർത്തീകരിക്കപ്പെടേണ്ടതായുണ്ട്.നിലവിൽ കുരിശുപാറക്കു സമീപം വരെ ടാറിംഗ് പൂർത്തീകരിച്ചിട്ടുണ്ട്.ശേഷിക്കുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി നിർമ്മാണവും മറ്റും നടക്കുന്നുണ്ടെങ്കിലും കാലവർഷം നിർമ്മാണ ജോലികളെ ഏത് വിധത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.മഴയെ തുടർന്ന് ടാറിംഗ് ജോലികൾക്ക് കാലതാമസം നേരിട്ടാൽ ഈ മേഖലകളലേക്കുള്ള യാത്രാക്ലേശം മാറുവാൻ ഇനിയും കാത്തിരക്കേണ്ടി വരും.