കാഞ്ഞിരപ്പള്ളി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഡി.വൈ.എഫ്.ഐ ടൗൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർഡും പരിസരവും വൃത്തിയാക്കി ചെടികൾ നട്ടു. വാർഡംഗം സുമി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റിയംഗം എം.എ റിബിൻഷാ, കെ.എം അഷറഫ് ,ബാസിത് ബഷീർ, ബിപിൻ ബി.ആർ, മുഹമ്മദ് അഷർ ധീരജ്,ഹരി എന്നിവർ നേതൃത്വം നല്കി. ടീം 8 പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.