കുമരകം: കൊവിഡ് കാലത്ത് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി എസ്.കെ.എം പബ്ലിക് സ്കൂൾ. ഓൺലൈൻ പഠനം മാത്രമായി വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്കായി "യോഗ എയറോ ബിഗ്സൂബ " എന്നിവ കൂടി ഉൾപ്പെടുത്തി.സീനിയർ പ്രിൻസിപ്പാൾ വി.കെ ജോർജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.നിലവിലെ സാഹചര്യത്തിൽ വ്യായാമത്തിനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നതിന് സാഹചര്യം ഒരുക്കുകയാണ് സ്കൂൾ ചെയ്യുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.