acdnt

കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ കൂത്രപ്പള്ളി സ്വദേശി ഈയാനിയിൽ മാത്യു സെബാസ്റ്റ്യൻ (46)ന് സാരമായി പരിക്കേറ്റു. കാർ യാത്രികരായ രണ്ടു പേർ പരിക്കുകളോടെ രക്ഷപെട്ടു. തിങ്കളാഴ്ച രാവിലെ ആറിന് കറുകച്ചാൽ-മണിമല റോഡിൽ ബസ് സ്റ്റാൻഡ് കവാടത്തിന് സമീപമായിരുന്നു അപകടം. നെടുംകുന്നം ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വന്ന കറുകച്ചാൽ സ്വദേശികളുടെ കാറാണ് അപകടത്തിൽപെട്ടത്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ വന്ന സ്‌കൂട്ടറിൽ ഇടിച്ച ശേഷം തലകീഴായി റോഡിൽ മറിയുകയായിരുന്നു.നാട്ടുകാരാണ് മൂന്നു പേരെയും കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്യുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളും ഭാഗീകമായി തകർന്നു. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.