പൊൻകുന്നം:ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു.കുന്നുംഭാഗം ഗവ.സ്‌കൂളിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി. സി.പി.എം ജില്ലാ കമ്മറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ പഠനോപകരണങ്ങൾ ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപിക വി.ആർ രാജിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.