ഞീഴൂർ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞീഴൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പരിസരവും ഭജനമഠം പരിസരവും വൃത്തിയാക്കി വൃക്ഷത്തൈകൾ നട്ടു. കടുത്തുരുത്ത് ബ്ലോക്ക് പഞ്ചായത്തംഗം നളനി രാധാകൃഷ്ണൻ, പഞ്ചായത്തംഗം രാഹുൽ രാജ്, പി.ഡി രാധാകൃഷ്ണൻ, പി.പി ബേബി, പി.എൻ.ശശി, എം.ആർ ഷാജി എന്നിവർ പങ്കെടുത്തു.