മാന്നാനം: എസ്.എൻ.ഡി.പി യോഗം 39ാം നമ്പർ മാന്നാനം ശാഖയുടെ ആഭിമുഖ്യത്തിൽ 250 കുടുംബങ്ങൾക്ക് ഭക്ഷ്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സഹകരണ രജിഷ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വിതരണോത്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എം മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ്,യൂണിയൻ കൗൺസിലർ ദിലീപ് കുമാർ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ ബിജു വലിയമലയിൽ, വാർഡ് മെമ്പർ അമ്പിളി പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു. ശാഖാ പ്രസിഡന്റ സജീവ് കുമാർ സ്വാഗതവും സെക്രട്ടറി എൻ.കെ മോഹൻദാസ് നന്ദിയും പറഞ്ഞു.