obit-saramma-67

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ അംഗൻവാടി വർക്കർ മരിച്ചു. ഉപ്പുതറ രാജീവ് ഗാന്ധി ഹൗസിംഗ് കോളനി കറുകശേരിയിൽ മത്തായിയുടെ ഭാര്യ സാറാമ്മ (67) യാണ് മരിച്ചത്. കൊവിഡ് പോസിറ്റീവായ മത്തായിയും സാറാമ്മയും ഒരു മാസമായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം ഭേദഗമായ മത്തായി രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടു. ന്യുമോണിയയും ശ്വാസതടസവും പിടിപെട്ട സാറാമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതോടെ ഇന്നലെ പുലർച്ചെ മരിച്ചു. സംസ്‌കാരം നടത്തി. പള്ളിക്കുന്ന് കാറ്റാറോടിയിൽ കുടുംബാംഗമാണ്. 25 വർഷത്തെ സേവനത്തിനു ശേഷം 2 വർഷം മുമ്പാണ് ഒൻപതേക്കർ സൂര്യകാന്തിക്കവല അംഗൻവാടിയിൽ നിന്നും വിരമിച്ചത്..